Sunday 31 July 2022

WEEKLY REFLECTION 4


 അധ്യാപക പരിശീലനത്തിന്റെ നാലാം ആഴ്ചയായിരുന്നു 25 7 22 മുതൽ 29 7 22 വരെ. ഈ ആഴ്ചയിൽ നാല് പ്രവർത്തി ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ നാല് ആക്ടിവിറ്റി ലെസ്സൺപ്ലാൻ പൂർത്തിയാക്കി.

 ആദ്യ ദിവസം 25/ 7 /22 8 ബി യിൽ  ജീവശാസ്ത്രത്തിന്റെ മൂന്നാം അധ്യായത്തിലെ ഒരു ഭാഗമായ ഭക്ഷ്യസുരക്ഷ ക്ലാസ്സ് എടുത്തു.

 രണ്ടാം ദിവസം 26/ 7/ 22 8 ബി യിൽ  ജീവശാസ്ത്രത്തിലെ ഒരു ഭാഗമായ കാർഷിക മേഖലയിലെ പ്രതിസന്ധികൾ ക്ലാസ്സ് എടുത്തു. കാർഗിൽ ദിവസ ആയിരുന്നതിനാൽ നമ്മുടെ രാജ്യത്തിനുവേണ്ടി വീരമൃത് വരിച്ച സൈനികരെ അനുസ്മരിച്ചു.

മൂന്നാം ദിവസം 27 /7/22,8 ബി യിലെ ജീവശാസ്ത്രത്തിലെ ഒരു ഭാഗമായ ഭക്ഷ്യസുരക്ഷയ്ക്ക് വളക്കൂറുള്ള മണ്ണ് എന്ന ആശയം ക്ലാസ് എടുത്തു.ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് നടത്തിയ മത്സര വിജയികൾക്കുള്ള സമ്മാനദാനം നടന്നു.അബ്ദുൽ കലാമിന്റെ സ്മരണാർത്ഥം ഒരു ക്വിസ് മത്സരവും നടത്തി.

 നാലാം ദിവസം 29 /7 /22 8 ബി യിൽ ജീവശാസ്ത്രത്തിലെ മൂന്നാം അധ്യായത്തിലെ ഒരു ഭാഗമായ വളം തരുന്ന ജീവനുക്കൾ എന്ന ആശയം ക്ലാസ് എടുത്തു എല്ലാ ദിവസവും ഉച്ചയ്ക്ക് അക്ഷരം ക്ലാസിനും ഉച്ചഭക്ഷണ വിതരണത്തിനും പങ്കാളികളാകുവാൻ സാധിച്ചു.




No comments:

Post a Comment

DIGITAL ALBUM