Monday 25 July 2022

WEEKLY REFLECTION 3

അധ്യാപക പരിശീലനത്തിന്റെ മൂന്നാം ആഴ്ചയും കടന്നുപോയി.18 /7 /22 മുതൽ 22 /7 /22 വരെ ആയിരുന്നു.4 ആക്ടിവിറ്റി ലെസ്സൺ പ്ലാൻ എടുക്കുവാൻ സാധിച്ചു .

ആദ്യ ദിവസം 18 /7/22 8 ബി യിൽ  ജീവശാസ്ത്രത്തിലെ രണ്ടാം അധ്യായത്തിലെ സസ്യ കലകൾ എന്ന ഭാഗം ക്ലാസ്സ് എടുത്തു. അക്ഷരം ക്ലാസിലെ കുട്ടികൾ പത്രം വായിച്ചു. അവരിൽ നല്ല പുരോഗതി കൈ വന്നിട്ടുണ്ടെന്ന് മനസ്സിലായി.

രണ്ടാം ദിവസം 19 /7 /22 8 ബി യിൽ  ജീവശാസ്ത്രത്തിന്റെ രണ്ടാം അധ്യായത്തിലെ ഒരു ഭാഗമായ സംവഹന  കലകൾ ക്ലാസ് എടുത്തു.വിദ്യാലയത്തിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടന്ന പൂന്തോട്ട പരിപാലനത്തിന് പങ്കാളികളായി.

മൂന്നാം ദിവസം 20/ 7 /22 വിദ്യാഭ്യാസ ബന്ദ് ആയിരുന്നതിനാൽ ക്ലാസുകൾ ഉണ്ടായിരുന്നില്ല.

നാലാം ദിവസം 21 /7/ 22 8 ബി യിൽ  ജീവശാസ്ത്രത്തിന്റെ രണ്ടാം അധ്യായത്തിലെ അവയവ്യവസ്ഥ എന്ന ഭാഗം ക്ലാസ്സ് എടുത്തു ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും പോസ്റ്റർ രചന മത്സരവും നടത്തി.

അഞ്ചാം ദിവസം 22 /7 /22 8 ബിയിൽ  ജീവശാസ്ത്രത്തിന്റെ രണ്ടാം അധ്യായത്തിലെ ഒരു ഭാഗമായ ജീവി സമുദായം ലെസ്സൺ പ്ലാൻ മാതൃകയിൽ ക്ലാസ് എടുത്തു. എല്ലാ ദിവസവും ഉച്ചയ്ക്ക് അക്ഷരം ക്ലാസിനും ഉച്ചഭക്ഷണ വിതരണത്തിനും പങ്കാളികളായി.


No comments:

Post a Comment

DIGITAL ALBUM