Sunday, 17 July 2022

WEEKLY REFLECTION 2

ബിഎഡ് പാഠ്യപദ്ധതിയുടെ ഭാഗമായുള്ള അധ്യാപക പരിശീലനത്തിന്റെ രണ്ടാം ആഴ്ചയായിരുന്നു 11 /7 /22 മുതൽ 15/ 7 /22 വരെ.ഈ ആഴ്ച 6 ലെസ്സൺ പ്ലാനുകൾ എടുക്കുവാൻ സാധിച്ചു.

ഒന്നാം ദിവസം 11/ 7/ 22 8 ബി യിൽ ജീവശാസ്ത്രത്തിന്റെ രണ്ടാം അധ്യായത്തിലെ ഭാഗങ്ങളായ കോശങ്ങളിലെ വൈവിധ്യം, കലകൾ എന്ന ഭാഗങ്ങൾ ക്ലാസ്സ് എടുത്തു.

 രണ്ടാം ദിവസം 12/ 7/ 22 എട്ടു ബി യിൽ  ജീവശാസ്ത്രത്തിലെ രണ്ടാം അധ്യായത്തിലെ രണ്ട് ഭാഗങ്ങളായ ഒറ്റ കോശത്തിൽ നിന്ന്, വിത്തു കോശങ്ങൾ,എന്ന ഭാഗം ക്ലാസ് എടുത്തു. ഇന്ന് ഉച്ചയ്ക്ക് സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടായി.

മൂന്നാം ദിവസം 13/ 7 /22  ജീവശാസ്ത്രത്തിലെ രണ്ടാം അദ്ധ്യായത്തിലെ  ഒരു ഭാഗമായ ജന്തു കലകൾ ലെസ്സൺ പ്ലാൻ മാതൃകയിൽ ക്ലാസ് എടുത്തു. ഇന്ന് ഒമ്പതാം ക്ലാസിലെ കുട്ടികളെ എച്ച്പി പിരീഡ് കർച്ചീഫ് എന്ന കളി  കളിപ്പിച്ചു. കുട്ടികൾ വളരെ താല്പര്യത്തോടെ കളികളിൽ ഏർപ്പെട്ടു.

നാലാം ദിവസം 14 /7 /22 ജീവശാസ്ത്രത്തിലെ മിനിസ്റ്റമിക കലകൾ എന്ന ആശയം പഠിപ്പിച്ചു. ഇന്ന് അസംബ്ലി ഉണ്ടായിരുന്നു അസംബ്ലിക്ക് നേതൃത്വം നൽകിയത് 9 എയിലെ കുട്ടികളാണ്. ഉച്ചയ്ക്ക് ശേഷം കുട്ടികൾക്കായുള്ള  പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ ആയി.

അഞ്ചാം ദിവസം 15 /7 /22 മെരിസ്റ്റമിക കോശവും  പൂർണ്ണ വളർച്ച എത്തിയ കോശവും എന്ന ആശയം പഠിപ്പിച്ചു ഉച്ചയ്ക്ക് ജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി. ഉച്ചയ്ക്ക് ശേഷം ഡ്രൈ ഡേ ആചരിച്ചു. എല്ലാദിവസവും ഉച്ചയ്ക്ക് 1 20 മുതൽ 1 45 വരെ അക്ഷരം ക്ലാസിന് നേതൃത്വം നൽകി.


Sunday, 10 July 2022

WEEKLY REFLECTION 1


ബി എഡ് പാട്ട് പദ്ധതിയുടെ ഭാഗമായുള്ള അധ്യാപക പരിശീലനത്തിന് ആദ്യ ആഴ്ചയായിരുന്നു 6 7 22 മുതൽ 8 7 22 വരെ. എനിക്ക് ലഭിച്ചത് എം എം എച്ച് എസ് വിളക്കുടി ആയിരുന്നു .എനിക്ക്  4 lesson പ്ലാൻ എടുക്കുവാൻ സാധിച്ചു. ആദ്യ ദിവസം ഞങ്ങൾ കൃത്യസമയത്ത് വിദ്യാലയത്തിൽ എത്തി പ്രധാനാധ്യാപകനെ കണ്ടു സാറിൻറെ നിർദേശപ്രകാരം കാര്യങ്ങൾ കൈകാര്യം ചെയ്തു. 11 മണിയോടുകൂടി ഇളമ്പൽ സർവീസ് സഹകരണ ബാങ്കിനെ യും മലയാള മനോരമ ദിനപത്രത്തിലെ യും സഹായത്തോടുകൂടി കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി "വായനക്കളരി "എന്ന പദ്ധതിയുടെ ഉദ്ഘാടനം നടക്കുകയുണ്ടായി .അന്ന് എനിക്ക് 8 ബിയിൽ ജീവശാസ്ത്രത്തിലെ  ഭാഗമായ മർമ്മം കോശത്തിന് നിയന്ത്രണ കേന്ദ്രം ലെസ്സൺപ്ലാൻ മാതൃകയിൽ ക്ലാസ്സെടുത്തു .രണ്ടാം ദിവസം കുട്ടികളുടെ കലകൾ വളർത്തിയെടുക്കുന്നതിനും കലയുടെ പ്രാധാന്യം

   മനസ്സിലാക്കാനും സ്കൂളിലെ നിർത്തം ഇഷ്ടപ്പെടുന്ന കുട്ടികൾക്കായി പരിശീലന പരിപാടി ആരംഭിച്ചു . അധ്യാപിക ലക്ഷ്മിയാണ് ക്ലാസ് നയിച്ചത്. ഒരു മണിക്കൂർ നീണ്ട ക്ലാസിലെ ഉദ്ഘാടനം പി ടി എ പ്രസിഡൻറ് വിളക്കുടി ചന്ദ്രൻ നിർവഹിച്ചു .അന്നത്തെ ദിവസം 8 ജീവശാസ്ത്രത്തിലെ ഒന്നാം പാഠഭാഗത്തെ ചെറിയ ഭാഗമായ യൂക്കാരിയോട്ടുകൾ പ്രോകാരിയോട്ടുകൾ ക്ലാസെടുത്തു. മൂന്നാം ദിവസം 6 A ഇംഗ്ലീഷ് അധ്യാപിക ഇല്ലാത്തതിനാൽ ക്ലാസ് നിയന്ത്രിക്കാനുള്ള ചുമതല പ്രഥമാധ്യാപകൻ എന്നെ ഏൽപ്പിച്ചു എന്ന് എനിക്ക് 8 ബി യിൽ ജീവശാസ്ത്രത്തിലെ ഒന്നാം പാഠഭാഗത്തെ അവസാന രണ്ടു ഭാഗങ്ങളായ ജൈവകണങ്ങൾ  ജന്തുകലകൾ ലെസൻ പ്ലാൻ മാതൃകയിൽ ക്ലാസെടുത്തു എല്ലാ ദിവസവും ഉച്ചയ്ക്ക് 1 20 മുതൽ 1 45 വരെ അക്ഷരം അറിയാത്ത മലയാളം വായിക്കാനും എഴുതാനും ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് വേണ്ടിയുള്ള ക്ലാസ് അഭിലാഷ് സാറിൻറെ നേതൃത്വത്തിൽ നടക്കുന്നത് ഞങ്ങൾ ഏറ്റെടുത്തു നടത്താൻ ആരംഭിച്ചു നല്ല അനുഭവങ്ങൾ തന്ന ഒരു ആഴ്ചയായിരുന്നു കടന്നു പോയത്








DIGITAL ALBUM