Sunday 17 July 2022

WEEKLY REFLECTION 2

ബിഎഡ് പാഠ്യപദ്ധതിയുടെ ഭാഗമായുള്ള അധ്യാപക പരിശീലനത്തിന്റെ രണ്ടാം ആഴ്ചയായിരുന്നു 11 /7 /22 മുതൽ 15/ 7 /22 വരെ.ഈ ആഴ്ച 6 ലെസ്സൺ പ്ലാനുകൾ എടുക്കുവാൻ സാധിച്ചു.

ഒന്നാം ദിവസം 11/ 7/ 22 8 ബി യിൽ ജീവശാസ്ത്രത്തിന്റെ രണ്ടാം അധ്യായത്തിലെ ഭാഗങ്ങളായ കോശങ്ങളിലെ വൈവിധ്യം, കലകൾ എന്ന ഭാഗങ്ങൾ ക്ലാസ്സ് എടുത്തു.

 രണ്ടാം ദിവസം 12/ 7/ 22 എട്ടു ബി യിൽ  ജീവശാസ്ത്രത്തിലെ രണ്ടാം അധ്യായത്തിലെ രണ്ട് ഭാഗങ്ങളായ ഒറ്റ കോശത്തിൽ നിന്ന്, വിത്തു കോശങ്ങൾ,എന്ന ഭാഗം ക്ലാസ് എടുത്തു. ഇന്ന് ഉച്ചയ്ക്ക് സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടായി.

മൂന്നാം ദിവസം 13/ 7 /22  ജീവശാസ്ത്രത്തിലെ രണ്ടാം അദ്ധ്യായത്തിലെ  ഒരു ഭാഗമായ ജന്തു കലകൾ ലെസ്സൺ പ്ലാൻ മാതൃകയിൽ ക്ലാസ് എടുത്തു. ഇന്ന് ഒമ്പതാം ക്ലാസിലെ കുട്ടികളെ എച്ച്പി പിരീഡ് കർച്ചീഫ് എന്ന കളി  കളിപ്പിച്ചു. കുട്ടികൾ വളരെ താല്പര്യത്തോടെ കളികളിൽ ഏർപ്പെട്ടു.

നാലാം ദിവസം 14 /7 /22 ജീവശാസ്ത്രത്തിലെ മിനിസ്റ്റമിക കലകൾ എന്ന ആശയം പഠിപ്പിച്ചു. ഇന്ന് അസംബ്ലി ഉണ്ടായിരുന്നു അസംബ്ലിക്ക് നേതൃത്വം നൽകിയത് 9 എയിലെ കുട്ടികളാണ്. ഉച്ചയ്ക്ക് ശേഷം കുട്ടികൾക്കായുള്ള  പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ ആയി.

അഞ്ചാം ദിവസം 15 /7 /22 മെരിസ്റ്റമിക കോശവും  പൂർണ്ണ വളർച്ച എത്തിയ കോശവും എന്ന ആശയം പഠിപ്പിച്ചു ഉച്ചയ്ക്ക് ജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി. ഉച്ചയ്ക്ക് ശേഷം ഡ്രൈ ഡേ ആചരിച്ചു. എല്ലാദിവസവും ഉച്ചയ്ക്ക് 1 20 മുതൽ 1 45 വരെ അക്ഷരം ക്ലാസിന് നേതൃത്വം നൽകി.


No comments:

Post a Comment

DIGITAL ALBUM