Tuesday 23 August 2022

Weekly Reflection 7

 അധ്യാപക പരിശീലനത്തിന്റെ ഏഴാമത്തെ ആഴ്ചയും വളരെ നല്ല രീതിയിൽ കടന്നുപോയി 15 8 22 മുതൽ 20 8 22 വരെ. നിരവധി പരിപാടികൾ ഈ ആഴ്ചയിൽ നടന്നു.അക്ഷരം ക്ലാസിനും ഉച്ചഭക്ഷണ വിതരണത്തിനും നേതൃത്വം കൊടുക്കുവാൻ സാധിച്ചു. ഈ ആഴ്ചയിൽ 6 ലെസ്സൺ പ്ലാനുകൾ പൂർത്തീകരിക്കുവാൻ സാധിച്ചു. ഒരു എൻക്വയറി ട്രെയിനിങ് മോഡലും 5 ആക്ടിവിറ്റി ലെസ്സൺ പ്ലാനുകളും ക്ലാസ് എടുത്തു. എനിക്ക് ഈ ആഴ്ച കൊണ്ട് 30 പ്ലാനുകൾ പൂർത്തീകരിക്കുവാൻ സാധിച്ചു.

ആദ്യദിവസം 15 /8/ 22 സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം സ്കൂളിൽ കൊണ്ടാടി. പ്രധാന അധ്യാപകൻ അരുൺ ചന്ദ് സാർ പതാക ഉയർത്തി കുട്ടികൾക്കെല്ലാം മിഠായി വിതരണം ചെയ്തു.പ്രിൻസിപ്പാൾ ജയലക്ഷ്മി ടീച്ചർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് സ്വാതന്ത്ര്യദിന റാലി ഉണ്ടായിരുന്നു.

രണ്ടാം ദിവസം 16/ 8 /22 സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും പ്രസംഗം മത്സരവും നടത്തി.സ്വാതന്ത്ര്യാനന്തര ഇന്ത്യ എന്നതായിരുന്നു പ്രസംഗ വിഷയം.എട്ട് ബി യിൽ എനിക്ക് ജീവശാസ്ത്രത്തിലെ രണ്ട് ലെസ്സൺ പ്ലാനുകൾ എടുക്കുവാൻ സാധിച്ചു.

മൂന്നാം ദിവസം 17 /8/22 കർഷകദിനവുമായി ബന്ധപ്പെട്ട് മത്സരങ്ങൾ നടത്തി.8 ബി യിൽ ജീവശാസ്ത്രത്തിലെ ഒരു ഭാഗം മാതൃകയിൽ ക്ലാസ് എടുക്കുവാൻ സാധിച്ചു. നാലാം

ദിവസം 19 /8/ 22 അസംബ്ലിയിൽ വെച്ച് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നൽകി.ഞങ്ങൾ അധ്യാപക വിദ്യാർത്ഥികൾ ചേർന്ന് സ്കൂളിന് ഒരു ഗ്ലോബ് നൽകി.എട്ടു ബി  രണ്ട് ലെസ്സൺ പ്ലാനുകൾ ക്ലാസ്സ് എടുത്തു.

 അഞ്ചാം ദിവസം 20/8/22  9 ബി യിലെ കുട്ടികൾക്ക് യോഗ ക്ലാസ് എടുക്കുവാൻ സാധിച്ചു.സൂര്യനമസ്കാരം വിവിധ ആസനങ്ങൾ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്തു. എട്ടു ബി യിൽ ജീവശാസ്ത്രത്തിലെ മൂന്നാം അധ്യായത്തിലെ അവസാന  ആശയം ക്ലാസ് എടുത്തു. വളരെ നല്ല കുറെ അനുഭവങ്ങൾ നൽകിയ ഒരാഴ്ചയായിരുന്നു 


No comments:

Post a Comment

DIGITAL ALBUM