Tuesday 23 August 2022

ICT LESSON TEMPLATE












 

WEEKLY REFLECTION 8

 അധ്യാപക പരിശീലനത്തിന്റെ അവസാനത്തെ ആഴ്ചയും കടന്നുപോയി. വളരെ നല്ലൊരു അനുഭവമാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളുടെ ഉണ്ടായത്വ്യ.ത്യസ്തരായ കുട്ടികളെ കാണുവാനും പരിചയപ്പെടുവാനും ഇടവഴകുവാനും സാധിച്ചു.


അധ്യാപന രീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ സ്വയം മനസ്സിലാക്കുവാനും ഈ പരിശീലന കാലഘട്ടം സഹായിച്ചു. കുട്ടികൾ അവരുടെ സ്നേഹം അറിയിക്കുന്നതിനായി പാട്ടുകൾ പാടി തന്നു സമ്മാനങ്ങൾ നൽകി വളരെ മികച്ച അനുഭൂതിയാണ് അധ്യാപക പരിശീലനം എനിക്ക് നൽകിയത്. 22 /8 /22 മുതൽ 23/ 8/ 22 വരെ ആയിരുന്നു അവസാന ആഴ്ച രണ്ട് ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യദിവസമായ 22 /8 /22 അച്ചീവ്മെന്റ് ടെസ്റ്റ്.25 മാർക്കിന്റെ പരീക്ഷയായിരുന്നു. പരീക്ഷയ്ക്ക് ശേഷം ഹിന്ദി അധ്യാപികയുടെ പിരീഡ് റിവിഷൻ ക്ലാസ് എടുത്തു.

 രണ്ടാം ദിവസം23/ 8/ 22 അധ്യാപക പരിശീലനത്തിന്റെ അവസാന ദിവസമായിരുന്നു. അധ്യാപകർക്കും കുട്ടികൾക്കും മധുരം വിതരണം ചെയ്തു.കുട്ടികളിൽ നിന്ന് ഞങ്ങളുടെ അധ്യാപനത്തെ കുറിച്ചുള്ള അഭിപ്രായം എഴുതി വാങ്ങി.അധ്യാപകരോടൊപ്പം കുട്ടികളോടൊപ്പം ചിത്രങ്ങൾ എടുത്തു.എട്ട് ബിയിൽ കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസ് നൽകുകയും മുൻവർഷ ചോദ്യപേപ്പറിന്റെ മാതൃക കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു.

INNOVATIVE WORK


 

Weekly Reflection 7

 അധ്യാപക പരിശീലനത്തിന്റെ ഏഴാമത്തെ ആഴ്ചയും വളരെ നല്ല രീതിയിൽ കടന്നുപോയി 15 8 22 മുതൽ 20 8 22 വരെ. നിരവധി പരിപാടികൾ ഈ ആഴ്ചയിൽ നടന്നു.അക്ഷരം ക്ലാസിനും ഉച്ചഭക്ഷണ വിതരണത്തിനും നേതൃത്വം കൊടുക്കുവാൻ സാധിച്ചു. ഈ ആഴ്ചയിൽ 6 ലെസ്സൺ പ്ലാനുകൾ പൂർത്തീകരിക്കുവാൻ സാധിച്ചു. ഒരു എൻക്വയറി ട്രെയിനിങ് മോഡലും 5 ആക്ടിവിറ്റി ലെസ്സൺ പ്ലാനുകളും ക്ലാസ് എടുത്തു. എനിക്ക് ഈ ആഴ്ച കൊണ്ട് 30 പ്ലാനുകൾ പൂർത്തീകരിക്കുവാൻ സാധിച്ചു.

ആദ്യദിവസം 15 /8/ 22 സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം സ്കൂളിൽ കൊണ്ടാടി. പ്രധാന അധ്യാപകൻ അരുൺ ചന്ദ് സാർ പതാക ഉയർത്തി കുട്ടികൾക്കെല്ലാം മിഠായി വിതരണം ചെയ്തു.പ്രിൻസിപ്പാൾ ജയലക്ഷ്മി ടീച്ചർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് സ്വാതന്ത്ര്യദിന റാലി ഉണ്ടായിരുന്നു.

രണ്ടാം ദിവസം 16/ 8 /22 സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും പ്രസംഗം മത്സരവും നടത്തി.സ്വാതന്ത്ര്യാനന്തര ഇന്ത്യ എന്നതായിരുന്നു പ്രസംഗ വിഷയം.എട്ട് ബി യിൽ എനിക്ക് ജീവശാസ്ത്രത്തിലെ രണ്ട് ലെസ്സൺ പ്ലാനുകൾ എടുക്കുവാൻ സാധിച്ചു.

മൂന്നാം ദിവസം 17 /8/22 കർഷകദിനവുമായി ബന്ധപ്പെട്ട് മത്സരങ്ങൾ നടത്തി.8 ബി യിൽ ജീവശാസ്ത്രത്തിലെ ഒരു ഭാഗം മാതൃകയിൽ ക്ലാസ് എടുക്കുവാൻ സാധിച്ചു. നാലാം

ദിവസം 19 /8/ 22 അസംബ്ലിയിൽ വെച്ച് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നൽകി.ഞങ്ങൾ അധ്യാപക വിദ്യാർത്ഥികൾ ചേർന്ന് സ്കൂളിന് ഒരു ഗ്ലോബ് നൽകി.എട്ടു ബി  രണ്ട് ലെസ്സൺ പ്ലാനുകൾ ക്ലാസ്സ് എടുത്തു.

 അഞ്ചാം ദിവസം 20/8/22  9 ബി യിലെ കുട്ടികൾക്ക് യോഗ ക്ലാസ് എടുക്കുവാൻ സാധിച്ചു.സൂര്യനമസ്കാരം വിവിധ ആസനങ്ങൾ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്തു. എട്ടു ബി യിൽ ജീവശാസ്ത്രത്തിലെ മൂന്നാം അധ്യായത്തിലെ അവസാന  ആശയം ക്ലാസ് എടുത്തു. വളരെ നല്ല കുറെ അനുഭവങ്ങൾ നൽകിയ ഒരാഴ്ചയായിരുന്നു 


Monday 15 August 2022

Weekly Reflection 6

 ഈ ആഴ്ചയിൽ നാലു ദിവസമാണ് ലഭിച്ചത്. എനിക്ക് ഈ ആഴ്ചയിൽ മൂന്ന് ലെസ്സൺ പ്ലാനുകൾ എടുക്കുവാൻ സാധിച്ചു. 8 /8 /22 മുതൽ 12 /8/ 22 വരെ ആയിരുന്നു.

 8/8 /22 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരം നടത്തി.മുൻകൂട്ടി പറഞ്ഞിരുന്നതിനാൽ കുട്ടികൾ പോസ്റ്റർ വരച്ച് കൊണ്ട് വന്നു.അരുൺ ചന്ദ്ര സാർ 10 എ യിലെ ദേവി കൃഷ്ണയെ വിജയ് പ്രഖ്യാപിച്ചു തുടർന്ന് ഫിസിക്കൽ സയൻസ് വിഭാഗത്തിന്റെ ആഭ്യമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട്  പ്രസന്റേഷൻ ക്ലാസ്സ് എടുത്തു.ഒരു ലെസ്സൺപ്ലാൻ ഞാൻ ക്ലാസ്സ് എടുത്തു.

 9/ 8 /22 മുഹറം അവധി ആയിരുന്നതിനാൽ ക്ലാസുകൾ ഉണ്ടായിരുന്നില്ല.

 10/ 8 /22 നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് ഉപന്യാസം മത്സരവും നടത്തി യുദ്ധവും ബാലായനവും എന്ന വിഷയമാണ് കുട്ടികൾക്ക് നൽകിയത് വൈകിട്ടോടെ ഉപന്യാസം മത്സര വിജയികളെ ലേഖ ടീച്ചർ പ്രഖ്യാപിച്ചു.ഇന്ന് ഒരു ലെസ്സൺ പ്ലാൻ ക്ലാസ് എടുത്തു.
 11/ 8/ 22 ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട നടത്തിയ പോസ്റ്റർ മത്സരം ഉപന്യാസം മത്സരം എന്നിവയുടെ വിജയികൾക്ക് അസംബ്ലിയിൽ വെച്ച് അരുൺ ചന്ദ്ര സാർ സമ്മാനം നൽകി. ഒരു ലെസ്സൺ പ്ലാൻ ആണ് ഞാൻ ക്ലാസ്സ് എടുത്തത്.

12 /8/22വൈകുന്നേരം സ്കൂളിലെ ഹയർസെക്കൻഡറി കുട്ടികളുടെ എൻഎസ്എസ് ക്യാമ്പിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമാകാൻ സാധിച്ചു.ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്തി റെമഡി ടീച്ചിങ്ങിലൂടെ ആശയം ഒന്നുകൂടി കുട്ടികൾക്ക് വ്യക്തമായി പറഞ്ഞു കൊടുത്തു. ഈ ആഴ്ചയും നന്നായി കടന്നുപോയി.

 12/ 8/ പറഞ്ഞുകൊടുത്തു കടന്നുപോയി 

Weekly Reflection 5

 അധ്യാപക പരിശീലനത്തിന്റെ അഞ്ചാമത്തെ ആഴ്ചയായിരുന്നു 1 8 22 മുതൽ 5 8 22 വരെ മഴയായതിനാൽ ഈ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമായിരുന്നു ക്ലാസ് ഉണ്ടായിരുന്നത് ഈ ആഴ്ചയിൽ മൂന്ന് ലെസ്സൺ പ്ലാൻ എടുക്കുവാൻ  സാധിച്ചു. എല്ലാ ദിവസവും അക്ഷരം ക്ലാസിലും ഉച്ചഭക്ഷണ വിതരണത്തിനും ഭാഗമാകാൻ സാധിച്ചു.

  1 /8 /22 8 ജീവശാസ്ത്രത്തിന്റെ മൂന്നാം അധ്യായം വീണ്ടെടുക്കാം വിള നിലങ്ങളിലെ ഒരു ഭാഗമായ കീടങ്ങളെ നിയന്ത്രിക്കാൻ ക്ലാസ് എടുത്തു. രാസ കീടനാശിനികളുടെ ദൂഷ്യവശങ്ങൾ സൂചിപ്പിക്കുന്ന കാർട്ടൂൺ മാതൃകയിലുള്ള ഇന്നവേറ്റീവ് വർക്കിലൂടെ വ്യക്തമായ ആശയം കുട്ടികളിൽ എത്തിച്ചു. എന്റെ ക്ലാസ് നിരീക്ഷിക്കുവാൻ റിയാസ് sirവന്നിരുന്നു.

 രണ്ടാം  ദിവസം 4/ 8 //22 ജീവശാസ്ത്രത്തിലെ ഒരു ഭാഗമായ ജൈവ കീടനാശിനികൾ കൺസെപ്റ്റ്മെന്റ് മോഡൽ  മാതൃകയിൽ ക്ലാസെടുത്തു.

മൂന്നാം ദിവസം 5/ 8 /22 ജീവശാസ്ത്രത്തിലെ ഒരു ഭാഗമായ സംയോജിത കൃഷി  ലെസ്സൺ പ്ലാൻ മാതൃകയിൽ ക്ലാസ് എടുത്തു. നല്ല അനുഭവങ്ങൾ തന്ന ഒരു ആഴ്ചയായിരുന്നു കടന്നുപോയത്.

DIGITAL ALBUM